ശരത്-കൃപേഷ് കുടുംബ സഹായ ഫണ്ടുപിരിവ് അടിപിടിയിൽ കലാശിച്ചു; ബിന്ദു കൃഷ്ണ അടക്കമുള്ളവർ രക്ഷപ്പെട്ടു

  • 52
    Shares

കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരുടെ കുടുംബത്തെ സഹായിക്കുന്നതിനായി കോൺഗ്രസ് സംഘടിപ്പിച്ച ഫണ്ടുപിരിവിനിടെ കൂട്ടത്തല്ല്. കോടോം ബേളൂർ പഞ്ചായത്തിലെ ഏഴാം മൈൽ ടൗണിലാണ് സംഭവം. ഫണ്ട് പിരിവിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അടക്കം കൂട്ടത്തല്ലിൽ നിന്ന് ഒരുവിധം രക്ഷപ്പെട്ട് സ്ഥലത്ത് നിന്ന് പോയി.

ഏഴാം മൈലിലെത്തിയപ്പോഴേക്കും സംഘം ഇരു ചേരികളായി തിരിഞ്ഞ് അടി തുടങ്ങുകയായിരുന്നു. ബേളൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ആന്റണി, ബളാൽ മണ്ഡലം സെക്രട്ടറി കെ മധു ബാലൂർ, മാണിയൂർ ബാലകൃഷ്ണൻ, ലക്ഷ്മി തമ്പാൻ തുടങ്ങിയവരാണ് ചേരി തിരിഞ്ഞ് അടി കൂടിയത്.

ബിജെപി സഹായത്തോടെ കോൺഗ്രസ് വിമതനായി മത്സരിച്ച് കോട്ടച്ചേരി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റായ കുഞ്ഞിരാമൻ അയ്യങ്കാവ് പിരിവിൽ പങ്കെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ തീർന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *