മുതിർന്ന കോൺഗ്രസ് നേതാവ് ഇഎം അഗസ്തി ബിജെപി സമരപന്തലിൽ; അഭിവാദ്യമർപ്പിച്ച് ഇന്ദിരാ ഭവനിലേക്ക് പോയി

  • 13
    Shares

മുൻ എംഎൽഎ കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് കുടുംബസമേതം ബിജെപിയുടെ സമരപന്തലിൽ. കെ പി സി സി എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ അഗസ്തി നേരെ പോയത് സെക്രട്ടേറിയറ്റ് പടിക്കലെ ബിജെപി സമരപ്പന്തലിലാണ്.

നിലവിൽ സമരമിരിക്കുന്ന വി ടി രമക്ക് പിന്തുണ അർപ്പിച്ചാണ് കോൺഗ്രസ് നേതാവും കുടുംബവും മടങ്ങിയത്. പത്ത് മിനിറ്റോളം നേരം അഗസ്തി ബിജെപി സമര പന്തലിൽ ചെലവഴിച്ചു. ഇതിന് ശേഷം നേരെ ഇന്ദിരാഭവനിലേക്ക് പോകുകയായിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *