മമ്മൂട്ടിക്കെതിരെ പോസ്റ്റിട്ട കോൺഗ്രസ് നേതാവിന് ഫാൻസുകാരുടെ തെറിവിളി; പോലീസിൽ പരാതി നൽകി

  • 50
    Shares

നടൻ മമ്മൂട്ടിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ് നേതാവിന് ആരാധകരുടെ തെറിവിളി. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി കെ പി നൗഷാദ് അലിക്കെതിരെയാണ് മമ്മൂട്ടി ഫാൻസുകാർ തെറിവിളി ആക്രമണം നടത്തിയത്. സംഭവത്തിൽ നൗഷാദ് സൈബർ പോലീസിൽ പരാതി നൽകി.

പുൽവാമയിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വസന്തകുമാറിന്റെ വീട്ടിൽ പോയ വാർത്ത മമ്മൂട്ടി പറഞ്ഞു ചെയ്യിപ്പിച്ചതാണെന്നത് അടക്കമുള്ള ആരോപണമാണ് ഫേസ്ബുക്ക് വഴി നൗഷാദ് ഉയർത്തിയത്. ഇതിനെതിരെയാണ് ആരാധകർ പ്രതിഷേധവുമായി എത്തിയത്.

വിവാദമായ പോസ്റ്റിന്റെ പൂർണരൂപം

അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നൽകി പി.രാജീവിനോട് പരസ്യമാക്കാൻ പറഞ്ഞവൻ മമ്മൂട്ടി. ഗുജറാത്തിൽ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവൻ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടിൽ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാൻ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവൻ മമ്മൂട്ടി.

ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിർമ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയൻ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കൾ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാൽ ബാലൻസ്ഡ് ആവുമെന്ന് കരുതിയാൽ നീ പോ മോനേ ദിനേശാ… നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *