കോൺഗ്രസ് നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചു; രാഹുൽ ഗാന്ധിക്ക് പ്രായപൂർത്തിയാകാത്ത കെ എസ് യു പ്രവർത്തകയുടെ പരാതി

  • 25
    Shares

കോൺഗ്രസ് പ്രാദേശിക നേതാവ് പീഡിപ്പിച്ചെന്നാരോപിച്ച് കെ എസ് യു പ്രവർത്തക കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പരാതി നൽകി. തൃശ്ശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയായ കോൺഗ്രസ് നേതാവ് യദു കൃഷ്ണക്കെതിരെയാണ് പരാതി.

പ്രായപൂർത്തിയാകാത്ത കുട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കെപിസിസിക്കും പോലീസിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പെൺകുട്ടി പറയുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിക്ക് പരാതി നൽകിയിരിക്കുന്നത്.

ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ടതാണ് തനിക്കെന്നും സ്വന്തമായി ഒരു വീട് പോലുമില്ലെന്നും പരാതിയിൽ കുട്ടി പറയുന്നു. വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഒരു ദിവസം യദുകൃഷ്ണൻ രാത്രി വീട്ടിലെത്തി. അസുഖബാധിതയായി കിടക്കുകയായിരുന്ന തന്നോട് ഇയാൾ അപമര്യാദയായി പെരുമാറി.

കോൺഗ്രസിനൊപ്പം പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത്തരം വ്യക്തികൾ പാർട്ടിക്ക് ദോഷം ചെയ്യും. പെൺകുട്ടികൾക്ക് പാർട്ടിയിലേക്ക് കടന്നുവരാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇതുവഴിയുണ്ടാകുന്നതെന്നും പരാതിയിൽ പറയുന്നു.

പെൺകുട്ടി ആദ്യം മുല്ലപ്പള്ളി രാമചന്ദ്രനാണ് പരാതി നൽകിയത്. ഇതിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അന്വേഷണമൊക്കെ കഴിഞ്ഞിട്ടും റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതോടെയാണ് പെൺകുട്ടി പോലീസിനെ സമീപിച്ചത്. പോലീസ് പോക്‌സോ പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാൽ ഒളിവിൽ പോയ യദു കൃഷ്ണനെ പിടികൂടാൻ പോലീസ് ഇതുവരെ ശ്രമിച്ചില്ലെന്ന് പെൺകുട്ടി ആരോപിക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *