പെൺകുട്ടികൾ കഥകളും കവിതകളും എഴുതണം; ശബരിമലയിലേക്ക് പോകുക എന്നതല്ല ചിന്തിക്കേണ്ടത്: കോൺഗ്രസിന്റെ എംപി രമ്യാ ഹരിദാസ്

പെൺകുട്ടികൾ ശബരിമലയിൽ പോകുന്നത് ചിന്തിക്കാതെ നല്ല കവിതകളും കഥകളുമൊക്കെ എഴുതിയാൽ മതിയെന്ന് കോൺഗ്രസിന്റെ എംപി രമ്യാ ഹരിദാസ്. ശബരിലയിൽ സ്ത്രീപ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതിയുടെ ചരിത്രവിധിയെ തള്ളിപ്പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പരാമർശങ്ങളാണ് കോൺഗ്രസിന്റെ എംപി നടത്തിയിരിക്കുന്നത്.

ശബരിമലയിൽ കയറണം എന്ന ചിന്തക്കുമപ്പുറം വിശാലമായി ചിന്തിക്കാനുള്ള ശേഷി നമുക്കുണ്ടാകണമെന്ന് തൃശ്ശൂരിൽ മീറ്റ് ദ പ്രസിൽ രമ്യ പറഞ്ഞതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. ശബരിമല വിഷയത്തിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. തന്റെ വ്യക്തിപരമായ നിലപാട് കോൺഗ്രസിന്റെ നിലപാടിന് ഒപ്പമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *