ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു

ചാവക്കാട് പുന്നയിൽ സെന്ററിൽ വെച്ച് കഴിഞ്ഞ ദിവസം വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. പുന്നയിലെ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ നൗഷാദ്(40) ആണ് മരിച്ചത്. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. തിങ്കളാഴ്ച രാത്രിയാണ് നൗഷാദിനും മറ്റ് മൂന്ന് പേർക്കും വെട്ടേറ്റത്

പരുക്കേറ്റ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ ക്രിമിനൽ സംഘമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പുന്ന സെന്ററിൽ നിൽക്കുമ്പോൾ ഏഴ് ബൈക്കുകളിലായി എത്തിയ 14 പേരാണ് വടിവാൾ ഉപയോഗിച്ച് ഇവരെ വെട്ടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *