സന്നിധാനത്തെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല; കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും

  • 9
    Shares

ശബരിമല സന്നിധാനത്തെ നിരോധനാജ്ഞ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്ന പോലീസ് നടപടികൾ അംഗീകരിക്കാനാകില്ല. ശബരിമല തീർഥാടനം സർക്കാർ അട്ടിമറിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമലയിൽ തങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുകളുമില്ലെന്ന് തീർഥാടകർ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തോട് നേരിട്ട് പറയുന്ന വീഡിയോ വരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോഴാണ് ചെന്നിത്തലയുടെ ആരോപണം

കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. കോൺഗ്രസ് ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തും. അയ്യപ്പ ഭക്തരെ വിരിവെക്കാൻ പോലും പോലീസ് അനുവദിക്കുന്നില്ല. നിരോധനാജ്ഞ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഞായറാഴ്ച സന്നിധാനത്ത് ആർഎസ്എസ് നേതാവ് രാജേഷിന്റെ നേതൃത്വത്തിലുള്ള 69 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മഴ പെയ്തപ്പോൾ പന്തലിൽ കയറി നിന്ന പാവങ്ങളെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ചെന്നിത്തല ഇന്നലെ പറഞ്ഞത്‌


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *