ജേക്കബ് തോമസ് മാപ്പ് പറഞ്ഞു; കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു
ജേക്കബ് തോമസ് സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം മാപ്പപേക്ഷയിൽ വ്യക്തമാക്കി. ഇതേ തുടർന്ന് കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു
വിജിയലൻസ് കേസുകൾ അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് ജേക്കബ് തോമസ് കേന്ദ്രവിജിലൻസ് കമ്മീഷർക്ക് അയച്ച കത്തിൽ രണ്ട് ജഡ്ജിമാരുടെ പേരുകൾ പരാമർശിച്ചിരുന്നു. ഇതാണ് കോടതിയലക്ഷ്യത്തിന് കാരണമായത്. എന്നാൽ മുൻ നിലപാട് തിരുത്തി മാപ്പ് പറഞ്ഞതോടെയാണ് നടപടികൾ കോടതി അവസാനിപ്പിച്ചത്