മൊഴികളിൽ വൈരുദ്ധ്യം: അന്വേഷണസംഘം സി ഒ ടി നസീറിന്റെ രഹസ്യ മൊഴിയെടുക്കും

ആക്രമിക്കപ്പെട്ട കേസിൽ സി ഒ ടി നസീറിന്റെ രഹസ്യ മൊഴി അന്വേഷണ സംഘമെടുക്കും. മൊഴികളിൽ വൈരുദ്ധ്യം കണ്ടതോടെയാണ് രഹസ്യമൊഴി എടുക്കാൻ നീക്കം. ഇതിനായി അന്വേഷണ സംഘം തലശ്ശേരി കോടതിയെ സമീപിക്കും.

കേസിൽ മൂന്ന് തവണയാണ് നസീറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ഇതിൽ രണ്ടാമത്തെയും മൂന്നാമത്തെയും മൊഴി പകർപ്പ് പോലീസ് നൽകിയിട്ടില്ലെന്നാണ് നസീർ പറയുന്നത്. മെയ് 18നാണ് നസീറിനെ തലശ്ശേരിയിൽ വെച്ച് ആക്രമിച്ചത്.

തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയത് എ എൻ ഷംസീർ എംഎൽഎ ആണെന്ന് നസീർ പറഞ്ഞിരുന്നു. ഇത് മൊഴി നൽകിയതിന്റെ പകർപ്പ് തനിക്ക് നൽകിയില്ലെന്നാണ് നസീർ ആരോപിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *