ആക്രമണത്തിൽ പ്രാദേശിക സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് സിഒടി നസീർ

അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രാദേശിക സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീർ. തലശ്ശേരി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു. എന്നാൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരിൽ അന്വേഷണം ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

പാർട്ടി അന്വേഷിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വെറും പാർട്ടി അന്വേഷണം കൊണ്ട് കാര്യമില്ല. പോലീസ് ശരിയായ ദിശയിൽ അന്വേഷണം നടത്തണമെന്നും നസീർ പറഞ്ഞു

നേരത്തെ നസീറിനെ പി ജയരാജനും എം വി ജയരാജനും അടക്കമുള്ള നേതാക്കൾ സന്ദർശിച്ചിരുന്നു. പാർട്ടിക്ക് ബന്ധമില്ലെന്നാണ് എം വി ജയരാജൻ വ്യക്തമാക്കിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *