സി ഒ ടി നസീർ വധശ്രമക്കേസ്: ഗൂഢാലോചന നടന്നത് ഷംസീറിന്റെ കാറിൽ

സി ഒ ടി നസീർ വധശ്രമക്കേസിൽ ഗൂഢാലോചന നടന്നത് എ എൻ ഷംസീർ എംഎൽഎയുടെ കാറിൽ വെച്ചാണെന്ന് മുഖ്യപ്രതിയുടെ നിർണായക മൊഴി. ഷംസീർ ഉപയോഗിക്കുന്ന സഹോദരന്റെ ഉടമസ്ഥതയിലുള്ള കാറിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്ന് പൊടിയൻ സന്തോഷ് മൊഴി നൽകി. സംഭവ ദിവസവും അടുത്ത ദിവസവും പ്രതികളെ ഷംസീർ നിരവധി തവണ ഫോൺ ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഷംസീറിന്റെ മൊഴിയെടുക്കുന്നതിന് പുറമെ കാറും പോലീസ് കസ്റ്റഡിയിലെടുക്കും. ഗൂഢാലോചന സമയത്ത് കാറിൽ വാഹനമോടിച്ച എൻ കെ രാഗേഷും സന്തോഷും മാത്രമാണുണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കരുതുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *