തനിക്കെതിരായ വധശ്രമത്തിൽ പി ജയരാജന് പങ്കില്ലെന്ന് ആവർത്തിച്ച് സി ഒ ടി നസീർ

തനിക്കെതിരായ വധശ്രമത്തിൽ പി ജയരാജന് പങ്കില്ലെന്ന് സി ഒ ടി നസീർ. തലശ്ശേരിയിലെ ജനപ്രതിനിധിയും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയത്. ഇതേ കുറിച്ച് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തലശ്ശേരി കേന്ദ്രീകരിച്ച് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായും നസീർ മൊഴി നൽകി.

നസീറിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സോജിത്ത്, അശ്വന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച നസീറിനെ മെയ് 18നാണ് കയ്യത്ത് റോഡിൽ വെച്ച് ആക്രമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *