സി പി ജലീലിന്റെ കൊലപാതകം: ബന്ധുക്കളുടെ പരാതി അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ കൊലപാതകത്തിൽ ബന്ധുക്കളുടെ പരാതി അന്വേഷിക്കണമെന്ന് കോടതി. വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന വെടിവെപ്പിലാണ് ജലീൽ കൊല്ലപ്പെട്ടത്. വെടിവെപ്പ് ആസൂത്രിതമാണെന്നാണ് ബന്ധുക്കളുടെ പരാതി

കൽപ്പറ്റ കോടതിയാണ് ബന്ധുക്കളുടെ പരാതി അന്വേഷിക്കാൻ നിർദേശം നൽകിയത്. വെടിവെപ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ ഡിവൈഎസ്പിക്ക് സമർപ്പിച്ച വിശദീകരണവും നേരത്തെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളും സമയവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന് ജലീലിന്റെ സഹോദരൻ സി പി റഷീദ് ആരോപിച്ചിരുന്നു

റിപ്പോർട്ട് പ്രകാരം മാവോയിസ്റ്റുകളെത്തിയെന്ന വിവരം അറിഞ്ഞ് പോലീസ് സംഘം ഗെയ്റ്റിന് പുറത്തെത്തുന്നത് രാത്രി 8. 55നാണ്. 10 മീറ്റർ പിന്നിട്ട് റിസപ്ഷന് അടുത്തെത്തിയ പോലീസ് സംഘം മാവോയിസ്റ്റുകളെ കാണുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഇത് അവഗണിച്ച് മാവോയിസ്റ്റുകൾ പോലീസിന് നേരെ വെടിയുതിർത്തതായും സ്വയം രക്ഷാർഥം തിരിച്ച് വെടിവെച്ചുവെന്നുമാണ് പോലീസ് പറയുന്നത്.

എന്നാൽ സി സി ടി വി ദൃശ്യങ്ങളിൽ 8.51ന് മാവോയിസ്റ്റുകൾ തിരിഞ്ഞോടുന്നതായാണ് കാണുന്നത്. 8.55നാണ് പോലീസ് എത്തിയതെങ്കിൽ 8.51ന് അവർ എന്തിന് ഓടണമെന്നാണ് സി പി റഷീദ് ഉന്നയിക്കുന്ന ചോദ്യം. ജലീലിന് വെടിയെറ്റത് പിന്നിൽ നിന്നാണെന്നതും പോലീസ് ഭാഷ്യം തെറ്റാണെന്ന് തെളിയിക്കുന്നതാണെന്ന് റഷീദ് ആരോപിക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *