ലാത്തിച്ചാർജിൽ സിപിഐ എംഎൽഎയുടെ കയ്യൊടിഞ്ഞു; വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

വൈപ്പിൻ സംഭവത്തിൽ ഞാറക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എറണാകുളം റേഞ്ച് ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പോലീസ് നടത്തിയ ലാത്തി ചർജിൽ സിപിഐ എംഎൽഎ എൽദോ എബ്രഹാമിന്റെ കയ്യൊടിഞ്ഞു. മാർച്ച് അക്രമാസക്തമായതിനെ തുടർന്നാണ് പോലീസ് ലാത്തിവീശിയത്.

കൈക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് എംഎൽഎയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തോടെ സിപിഎം-സിപിഐ ബന്ധം വീണ്ടുമുലയുകയാണ്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *