കൊയിലാണ്ടിയിൽ സിപിഎം പ്രവർത്തകരുടെ വീടിന് നേരെ എസ് ഡി പി ഐക്കാർ ബോംബെറിഞ്ഞു

  • 18
    Shares

കൊയിലാണ്ടി കാരയാടിൽ സിപിഎം പ്രവർത്തകരുടെ വീടിന് നേർക്ക് എസ് ഡി പി ഐ ക്രിമിനൽ സംഘത്തിന്റെ ബോംബാക്രമണം. സിപിഎം എരിയാ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പി രമണി, പൈക്കാട്ടിരി ശ്രീജിത്ത് എന്നിവരുടെ വീടിന് നേർക്കാണ് ആക്രമണം നടന്നത്

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഖലയിൽ എസ് ഡി പി ഐ ക്രിമിനൽ സംഘം അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം എസ് എഫ് ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഷ്ണുവിനെ എസ് ഡി പി ഐ ക്രിമിനലുകൾ വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ബോംബാക്രമണം നടന്നത്. രമണിയുടെ വീടിന്റെ വാതിലും ശ്രീജിത്തിന്റെ വീടിന്റെ ജനൽച്ചില്ലുകളും ആക്രമണത്തിൽ തകർന്നു

പെട്രോൾ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *