എസ് ഡി പി ഐയുമായി സഖ്യമുണ്ടെങ്കിൽ അതെല്ലാം ഉപേക്ഷിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

  • 19
    Shares

തദ്ദേശസ്ഥാപനങ്ങളിൽ പാർട്ടിക്ക് എസ് ഡി പി ഐയുമായി ചേർന്ന് ഭരണമോ മറ്റേതെങ്കിലും സഖ്യമോ ഉണ്ടെങ്കിൽ അവയെല്ലാം പൂർണമായി ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്

അഭിമന്യു വധത്തിന് പിന്നാലെ സിപിഎം-എസ് ഡി പി ഐ ബന്ധം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഇത് ചർച്ചക്ക് എടുത്തത്

അഭിമന്യു വധത്തിന് പിന്നാലെ സിപിഎമ്മിന് എസ് ഡി പി ഐയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ പലരും ശ്രമിച്ചതായി സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. വെമ്പായം പഞ്ചായത്തിൽ എസ് ഡി പി ഐ പിന്തുണ സ്വീകരിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *