സിപിഎം സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും; വടകരയിൽ പി ജയരാജൻ സ്ഥാനാർഥിയായേക്കും

  • 38
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും. ചർച്ചകൾ പുരോഗമിക്കുകയാണ്. എട്ടാം തീയതി എൽ ഡി എഫ് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

എൽഡിഎഫ് കമ്മിറ്റി ചർച്ച ചെയ്ത ശേഷം പോളിറ്റി ബ്യൂറോയുടെ അനുമതിയോടെ ഒൻപതാം തീയതി സ്ഥാനാർഥികളെ ഔദ്യോഗികമായി സിപിഎം പ്രഖ്യാപിക്കുമെന്ന് കോടിയേരി അറിയിച്ചു. മുന്നണിയിലെ ചില കക്ഷികൾ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സീറ്റുകൾ ആർക്കൊക്കെ നൽകണമെന്ന് മുന്നണിയാണ് തീരുമാനിക്കുകയെന്നും കോടിയേരി പറഞ്ഞു

വടകരയിൽ പി ജയരാജൻ സ്ഥാനാർഥിയാകുമെന്നാണ് അറിയുന്നത്. കെ ടി കുഞ്ഞിക്കണ്ണൻ, മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകൾ ഉയർന്നെങ്കിലും മണ്ഡലം കമ്മിറ്റി പി ജയരാജൻ മത്സരിക്കണമെന്ന താത്പര്യമാണ് പങ്കുവെച്ചത്. കോഴിക്കോട് എ പ്രദീപ് കുമാർ എംഎൽഎയും മത്സരിച്ചേക്കും. തുടർച്ചായി രണ്ട് തവണ മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ച മണ്ഡലമാണ് വടകര. ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരുത്തനായ സ്ഥാനാർഥിയെ തന്നെ സിപിഎം നിർത്തുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *