സിപിഎം ദേശീയ പാർട്ടിയായി തുടരും; സിപിഐക്ക് പദവി നഷ്ടപ്പെടും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെടും. സിപിഎം ദേശീയ പാർട്ടിയായി തുടരും. നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ആറ് ശതമാനം വോട്ടുകളെങ്കിലും നേടണം, ഏതെങ്കിലുമൊരു സംസ്ഥാനത്ത് നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ നാല് അംഗങ്ങളെയെങ്കിലും ജയിപ്പിക്കണം.

മൊത്തം സീറ്റുകളുടെ രണ്ട് ശതമാനത്തിൽ കുറയാത്ത അംഗങ്ങൾ വിജയിച്ചിരിക്കണം, മൂന്നിൽ കുറയാതെ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാകണം. നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയെന്ന അംഗീകാരം വേണം. തുടങ്ങിയ മാനദണ്ഡങ്ങളാണ് ദേശീയ പാർട്ടി പദവിക്കായി വേണ്ടത്.

ഇതിന്റെയടിസ്ഥാനത്തിൽ 2029 വരെ ദേശീയ പാർട്ടി പദവി നിലനിർത്താൻ സിപിഎമ്മിന് സാധിക്കും. അതേസമയം 2021 വരെ വരെ ദേശീയ പാർട്ടി പദവി നിലനിർത്താനേ സിപിഐക്ക് സാധിക്കുകയുള്ളു. സിപിഎം 45 സീറ്റുകളിൽ മത്സരിച്ച് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ 55 സീറ്റുകളിൽ മത്സരിച്ച സിപിഐക്ക് ലഭിച്ചത് 2 സീറ്റുകൾ മാത്രമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *