ദിലീപിനെ തിരിച്ചെടുത്ത വിവാദം: സംഘടനയിലെ ഇടതു ജനപ്രതിനിധികൾക്ക് സിപിഎം പിന്തുണ

  • 10
    Shares

താരസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ എ എം എം എയിലെ ഇടതു ജനപ്രതിനിധികൾക്ക് സിപിഎമ്മിന്റെ പിന്തുണ. ഗണേഷ്‌കുമാറിനോടും ഇന്നസെന്റിനോടും മുകേഷിനോടും വിശദീകരണം തേടേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം

ഇവർക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. സിപിഎം ഇരയ്‌ക്കൊപ്പമാണെന്നും എന്നാൽ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്നും സെക്രട്ടേറിയറ്റിൽ തീരുമാനമായി

എ എം എം എ എന്നത് ഒരു സ്വകാര്യ സംഘടനയാണ്. അതിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടതില്ല. ഇടതു അനുഭാവികളായ ജനപ്രതിനിധികളല്ല ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ഇവർക്കെതിരെയുണ്ടാകുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *