ശബരിമല യുവതി പ്രവേശനം: കുപ്രചാരണങ്ങളിൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു, ജനമനസ്സ് അറിയുന്നതിൽ പരാജയപ്പെട്ടു: സിപിഎം അവലോകന റിപ്പോർട്ട്

ശബരിമല വിധിയുമായി ബന്ധപ്പെട്ട് യുഡിഎഫും ബിജെപിയും നടത്തിയ പ്രചാരണത്തിൽ ഒരു വിഭാഗം ജനങ്ങൾ ആകർഷിക്കപ്പെട്ടത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയായെന്ന് സിപിഎം അവലോകന റിപ്പോർട്ട്. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണ്.

സർക്കാരിന്റെ പ്രകടനത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ നല്ല അംഗീകാരമുണ്ടായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുന്നതിൽ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് പരിശോധിക്കണം. വനിതാ മതിലിന് ശേഷം രണ്ട് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തി. അനുഭാവികൾക്കിടയിൽ വലിയ ആഘാതം ഇതുണ്ടാക്കി.

ബിജെപി സർക്കാരുണ്ടാക്കുമെന്ന ഭയം യുഡിഎഫിന് അനുകൂലമായ ചുവടുമാറ്റത്തിന് ഇടയാക്കി. മതേതര സർക്കാരുണ്ടാക്കാൻ ഇടതുപക്ഷം ശക്തിപ്പെടണമെന്ന മുദ്രവാക്യത്തിൽ ജനങ്ങൾ വിശ്വസിച്ചില്ല.

ശബരിമലയിൽ സുപ്രീം കോടതി വിധി അംഗീകരിക്കുകയാണ് സർക്കാരും സിപിഎമ്മും ചെയ്തത്. വിധിയെ പിന്താങ്ങുന്ന ആദ്യ നിലപാട് കോൺഗ്രസും ബിജെപിയും തിരുത്തി. പതിവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യാറുള്ളവരിൽ ഒരു വിഭാഗത്തെ ആകർഷിക്കാൻ അവർക്ക് കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *