പയ്യോളിയിൽ സിപിഎം നേതാവിന്റെ വീട് അടിച്ചുതകർത്തു; ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് ആരോപണം

  • 5
    Shares

പയ്യോളിയിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ വീടിന് നേരെ ആക്രമണം. വീട്ടിൽ ആരും ഉണ്ടാകാതിരുന്ന സമയത്താണ് ഇരുപതോളം പേർ എത്തി വീട് പൂർണമായും അടിച്ചു തകർത്തത്. ബിജെപി പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പുറക്കാട്ടും കിടഞ്ഞിക്കുന്നും സിപിഎം ഹർത്താൽ നടത്തുകയാണ്.

വടകരയിൽ യുവമോർച്ച മണ്ഡലം സെക്രട്ടറി വി കെ നിധിന്റെ വീടിന് നേരെ ബോംബാക്രമണം നടന്നു. സ്റ്റീൽ ബോംബാണ് എറിഞ്ഞത്. വീടിന്റെ മുൻഭാഗത്ത് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *