സിപിഎം ഓഫീസിനെ റെയ്ഡ്; ഡിസിപി ചൈത്ര തെരേസ ജോണിനെ വനിതാ സെല്ലിലേക്ക് മാറ്റി

Loading...
  • 19
    Shares

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ തിരുവനന്തപുരം ഡിസിപി ചൈത്ര തെരേസ ജോണിനെ വനിതാ സെല്ലിലേക്ക് തന്നെ മാറ്റി. ശബരിമല ഡ്യൂട്ടിലായിരുന്ന ആർ ആദിത്യക്ക് പകരമാണ് ചൈത്രയ്ക്ക് ഡിസിപിയുടെ ചുമതല നൽകിയിരുന്നത്. എന്നാൽ റെയ്ഡ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് നേരത്തെയുണ്ടായിരുന്ന വനിതാ സെല്ലിന്റെ ചുമതലയിലേക്ക് തന്നെ ചൈത്രയോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടത്.

മെഡിക്കൽ അവധിയിലായിരുന്ന ഡിസിപി ആർ ആദിത്യയെ തിരിച്ചുവിളിച്ച് ചുമതലയേൽപ്പിക്കുകയും ചെയ്തു. പാർട്ടി ഓഫീസിൽ അർധരാത്രി നടത്തിയ റെയ്ഡിൽ ചൈത്രയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടിയിരുന്നു.

മെഡിക്കൽ കോളജ് പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞവരെ പിടികൂടുന്നതിനായാണ് ജില്ലാ കമ്മിറ്റി ഓഫീസിൽ പോലീസ് റെയ്ഡ് നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *