പാർട്ടി ഓഫീസുകൾ റെയ്ഡിന് വിധേയമാക്കാറില്ല: എസ് പിയെ തള്ളി മുഖ്യമന്ത്രി

  • 18
    Shares

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തിൽ എസ് പി ചൈത്ര തെരേസ ജോണിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫീസുകൾ റെയ്ഡിന് വിധേയമാക്കാറില്ല, രാഷ്ട്രീയ പ്രവർത്തകരെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു

റെയ്ഡിനെതിരെ ജില്ലാ സെക്രട്ടറിയുടെ പരാതി ലഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി അന്വേഷണം നടത്താൻ ഡിജിപിയോട് നിർദേശിച്ചു. ഉത്തരവാദിത്വപ്പെട്ട നേതാക്കൾ നൽകുന്ന പരാതി പരിഗണിക്കുകയെന്നത് ജനാധിപത്യ സമൂഹത്തിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ കടമയാണ്

റെയ്ഡ് നടത്തിയിട്ട് പ്രതിയെ കണ്ടെത്താനായില്ല. ഒരു പ്രതിയുടെ ഭാര്യയോട് ഭർത്താവ് എവിടെയെന്ന് ചോദിച്ചപ്പോൾ പാർട്ടി ഓഫീസിലുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്ന വാർത്തകളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. നിയമസഭയിൽ രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *