കസ്റ്റഡി മരണം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു, പ്രതിപക്ഷം സഭ വിട്ടിറങ്ങി

Loading...

ലോക്കപ് മർദനങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നെടുങ്കണ്ടത്ത് പോലീസ് മർദനത്തിൽ രാജ്കുമാർ കൊല്ലപ്പെട്ട ദിവസം തന്നെ ഓട്ടോ ഡ്രൈവർ ഹക്കീമും കസ്റ്റഡിയിൽ ക്രൂരമർദനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്.

എന്നാൽ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി കോടതിയിൽ ഹാജരാക്കിയപ്പോഴോ വൈദ്യപരിശോധനക്ക് ഹാജരാക്കിയപ്പോഴോ ഹക്കീം മർദനമേറ്റതായി പറഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കി. എങ്കിലും പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പോലീസുകാർക്കതെിരെ കേസെടുത്തിട്ടുണ്ട്.

ഇടക്കിടെ ആളെക്കൊല്ലുകയെന്നത് പോലീസിന്റെ രീതിയായി മാറിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. ഇടുക്കി ജില്ലയിൽ സമാന്തര ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നുവെന്നും ഷാഫി ആരോപിച്ചു. എന്നാൽ പോലീസിൽ എല്ലാക്കാലത്തും ഈ രീതിയിലുള്ള ദുഷ്പ്രവണതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാരോട് വിട്ടുവീഴ്ചയില്ല. ഈ സർക്കാർ വന്ന ശേഷം 12 പോലീസുകാരെ സർവീസിൽ നിന്ന് ഒഴിവാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *