ആലുവയിലെ വനിതാ പോലീസുകാരിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ

  • 5
    Shares

ആലുവ സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥക്ക് അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ സിദ്ധിഖ് ഷിഹാബുദ്ദിനാണ് പിടിയിലായത്.

സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ നിരന്തരം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് സിദ്ധിഖ്.

വാട്‌സാപ്പ് വഴിയാണ് അശ്ലീല സന്ദേശങ്ങൾ കൂടുതലും അയച്ചിരുന്നത്. ഇയാളുടെ പേരിൽ നിരവധി ഫേസ്ബുക്ക് വ്യാജ അക്കൗണ്ടുകൾ ഉള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കിംഗ്‌സ്, റോയൽസ് തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന സൈബർ ക്രിമിനൽ സംഘങ്ങൾ സ്ത്രീകൾക്ക് നേരെ ഫേസ്ബുക്കിൽ അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി വനിതാ പോലീസുകാരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥയുടെ ചിത്രത്തോടൊപ്പം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *