ന്യൂനമർദം ശക്തിപ്രാപിക്കുന്നു; രാത്രിയോടെ ചുഴലിക്കാറ്റായി മാറും

  • 14
    Shares

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  ലക്ഷദ്വീപിന് 810 കിലോമീറ്റർ അകലെയായാണ് ന്യൂനമർദമുള്ളത്. ഒമാൻ ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ന്യൂനമർദം ഇ്‌നലെ 87 കിലോമീറ്റർ വേഗത കൈവരിച്ചിട്ടുണ്ട്. മണിക്കൂറുകൾ ചെല്ലുന്തോളും ഇതിന്റെ വേഗത കൂടുകയും വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ചെയ്യും. തീരപ്രദേശങ്ങളിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാന്ഡ സാധ്യതയുണ്ട്

അടിയന്തര സഹാചര്യം കണക്കിലെടുത്ത് സെക്രട്ടേറിയേറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. ഇന്നും നാളെയും കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലയിൽ രാത്രിയാത്രയും നിരോധിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *