ന്യൂനമർദം ശക്തി പ്രാപിക്കുന്നു; 36 മണിക്കൂർ അതീവ ജാഗ്രതാ നിർദേശം

  • 38
    Shares

സംസ്ഥാനത്തെ ആശങ്കയിലാക്കി അറബിക്കടലിന്റെ തെക്കുകിഴക്ക് രൂപപെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. ന്യൂനമർദം നാളെ രാവിലെയോടെ അതി തീവ്രമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന 36 മണിക്കൂർ അതീവ ജാഗ്രത പുലർത്താൻ നിർദേശം നൽകി

ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം ഒക്ടോബർ 7നാണ് അതിശക്തമായ മഴ ലഭിക്കുക. മലപ്പുറം, ഇടുക്കി ജില്ലകളിൽ ഒക്ടോബർ 7ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ മിക്ക ഡാമുകളുടെയും ഷട്ടറുകൾ തുറന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കും. ബാണാസുര സാഗർ, കക്കയം, നെയ്യാർ ഡാമുകൾ ഇന്ന് തുറന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *