ന്യൂനമർദം: ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും; അണക്കെട്ടുകളിലെ ജലനിരപ്പ് വിലയിരുത്തും

Loading...
  • 3
    Shares

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. മുന്നൊരുക്കം നടത്താൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ നിർദേശം നൽകി. അണക്കെട്ടുകളിലെ ജലനിരപ്പ് പരിശോധിച്ച് സ്ഥിതി വിലയിരുത്താനാണ് ശ്രമം.

യോഗത്തിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാക്കുക. കേന്ദ്ര ദുരന്തനിവാരണ സേനയുടെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാൻ ആവശ്യപ്പെടും.

അഞ്ചാം തീയതിയോടെ ശ്രീലങ്കക്ക് അടുത്ത് അറബിക്കടലിന് തെക്കുകിഴക്കായി ശക്തമായ ന്യൂനമർദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറും. വെള്ളിയാഴ്ചയോടെ തന്നെ ശക്തമായ മഴയുമുണ്ടാകും. ഇടുക്കി പാലക്കാട് തൃശ്ശൂർ ജില്ലകളിൽ ഒക്ടോബർ 7ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *