ഡി രാജ സിപിഐ ജനറൽ സെക്രട്ടറി; കനയ്യകുമാർ ദേശീയ നിർവാഹക സമിതിയിൽ
ഡി രാജയെ സിപിഐ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചു. ഞായറാഴ്ച ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം. സെക്രട്ടേറിയറ്റിന്റെ തീരുമാനം കൗൺസിൽ യോഗം അംഗീകരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് ഇതാദ്യമായാണ് ഒരു ദലിത് നേതാവ് എത്തുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജ. 1994 മുതൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. കേരളാ ഘടകനം എഐടിയുസി സെക്രട്ടറി അമർജിത് കൗറിനെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെ നിർദേശത്തിന് വഴങ്ങുകയായിരുന്നു. ജെ എൻ യു സമരനേതാവ് കനയ്യകുമാറിനെ പാർട്ടി ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.