കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം ആവശ്യമാണെന്ന് ഡി രാജ; പാർട്ടികൾ ആത്മപരിശോധന നടത്തണം
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം ആവശ്യമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഗൗരവതരമായി ആത്മപരിശോധന നടത്തണം. തന്ത്രങ്ങളും പരിഷ്കരിക്കണമെന്ന് അദ്ദേഹം മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഐക്യത്തെയും പുനരേകീകരണത്തെക്കുറിച്ചും സിപിഐ എപ്പോഴും പറയുന്നതാണ്. കയ്യടിക്കണമെങ്കിൽ പോലും രണ്ട് കൈകൾ വേണം. ആ തിരിച്ചറിവ് മറ്റുള്ളവർക്കും വേണം. ബഹുകക്ഷി സംവിധാനത്തിൽ പല പാർട്ടികളുമായി സഹകരിച്ചാണ് ഇടതുപക്ഷം പ്രവർത്തിക്കേണ്ടത് എന്നിരിക്കെ അതിലെ പോരായ്മകളാകാം ഇപ്പോഴത്തെ തകർച്ചക്ക് കാരണമെന്നും രാജ പറഞ്ഞു.