സംസ്ഥാനത്തെ 12 ഡാമുകൾ തുറന്നു; ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകൾ തുറക്കാനൊരുങ്ങുന്നു

  • 14
    Shares

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ മഴ ശക്തമായതോടെ ഡാമുകൾ തുറന്നുതുടങ്ങി. തിരുവനന്തപുരം ജില്ലയിൽ നെയ്യാർ, പേപ്പാറ, അരുവിക്കര ഡാമുകളും തൃശ്ശൂർ ജില്ലയിൽ പെരിങ്ങൽക്കൂത്ത്, ചിമ്മിനി, പീച്ചി, ഷോളയാർ ഡാമുകളും ഇടുക്കി ജില്ലയിൽ മാട്ടുപെട്ടി, പൊൻമുടി ഡാമുകളും പാലക്കാട് ജില്ലയിൽ മലമ്പുഴ, മംഗലം, പോത്തുണ്ടി ഡാമുകളുമാണ് തുറന്നത്.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതും ഇടുക്കിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുമുള്ള മുന്നറിയിപ്പിനെയും തുടർന്ന് ചെറുതോണി ഡാമിന്റെ ഷട്ടറുകളും തുറക്കും. ഇതിനായി കെഎസ്ഇബി ജില്ലാ കലക്ടർക്ക് ശുപാർശ സമർപ്പിച്ചു. ഇന്ന് വൈകുന്നേരമോ, നാളെയോ ഡാം തുറക്കും.

കോഴിക്കോട് കക്കയം ഡാം ഇന്ന് രണ്ട് മണിയോടെ തുറക്കും. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 130 അടി പിന്നിട്ടു. കനത്ത മഴ തുടരുകയാണെങ്കിൽ മുല്ലപ്പെരിയാറിലെ സംഭരണശേഷി കവിയും. ഇതോടെ കൂടുതൽ വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കി വിടേണ്ടതായി വരും.

പത്തനംതിട്ടയിൽ കക്കി ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളും മൂഴിയാർ ഡാമിന്റെ ഷട്ടറുകളും ഒരു മണിയോടെ തുറക്കും. പമ്പാ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകി.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *