ആലുവയിലെ ഫ്‌ളാറ്റിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ആലുവ തോട്ടക്കാട്ടുകരയിലെ ഫ്‌ളാറ്റിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. ശിവരാത്രി മണപ്പുറത്തിന് സമീപത്തുള്ള അക്കാട്ട് ലൈനിലെ ഫ്‌ളാറ്റിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടത്.

തൃശ്ശൂർ സ്വദേശികളായ സതീഷിന്റെയും മോനിഷയുടെയുമാണ് മൃതദേഹങ്ങൾ. ഫ്‌ളാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്തെ താമസക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്.

കൊലപാതകമാണെന്നാണ് സംശയം. ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോ തുടങ്ങാനെന്ന പേരിലാണ് നാല് പേരുടെ സംഘം ഈ ഫ്‌ളാറ്റ് വാടകക്ക് എടുത്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *