ഡിസംബറിൽ ശബരിമലയിലേക്ക് ഒപ്പം വരുമോയെന്ന് ഗവർണർ; വരാമെന്ന് മന്ത്രി കടകംപള്ളി
ശബരിമലയിൽ സംഘർഷം തുടരുന്നതിനിടെ ഗവർണർ പി സദാശിവം മല കയറാനെത്തുന്നു. ഡിസംബറിലാകും ഗവർണർ കന്നി അയ്യപ്പനായി മല കയറാനെത്തുക. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഗവർണർക്കൊപ്പമുണ്ടാകും.
ശബരിമലയിൽ പോകണമെന്ന് ആഗ്രഹമുണ്ടെന്നും ഒപ്പം വരുമോയെന്നും ഗവർണർ മന്ത്രിയോട് ചോദിക്കുകയായിരുന്നു. വരാമെന്ന് മന്ത്രി ഉടനെ മറുപടി നൽകുകയും ചെയ്തു.