ഊർമിള ഉണ്ണിക്കൊപ്പം വേദി പങ്കിടില്ല; ബഷീർ അവാർഡുദാന ചടങ്ങ് ബഹിഷ്‌കരിക്കും

  • 47
    Shares

ജൂലൈ ഒന്നിന് കോഴിക്കോട് വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അവാർഡു ദാന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് എഴുത്തുകാരി ദീപാ നിശാന്ത്. ചടങ്ങിൽ ഊർമിള ഉണ്ണി പങ്കെടുക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ദീപ നിശാന്ത് ഫേസ്ബുക്ക് വഴി അറിയിച്ചു.

കേരളത്തിലെ സ്ത്രീകളുടെ രാത്രി യാത്രാ പ്രശ്‌നങ്ങളെപ്പറ്റി ഒരു ചർച്ചയിൽ ഊർമിള ഉണ്ണി അങ്ങനെയൊരു പ്രശ്‌നമേയില്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളെ നിസാരവത്കരിക്കുന്ന വ്യക്തികളോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നുവെന്ന് ദീപ പറയുന്നു. വലംപിരി ശംഖിന്റെ ഭാഗ്യപ്രചാരകരോട് ഒന്നും പറയാനില്ലെന്നും ദീപാ നിശാന്ത് ഫേസ്ബുക്കിൽ കുറിച്ചു

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടനയായ എ എം എം എയിൽ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടത് ഊർമിള ഉണ്ണിയെന്ന ഈ നടിയായിരുന്നു.

ജൂലൈ ഒന്നാം തിയ്യതി കോഴിക്കോടു വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അവാർഡ്ദാനച്ചടങ്ങിൽ നിന്ന് ഞാൻ വിട്ടു…

Posted by Deepa Nisanth on 2018 m. Birželis 28 d., KetvirtadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *