ദീപാ നിശാന്തിനെതിരെ നടപടി എടുക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം; പ്രിൻസിപ്പാളിന്റെ അഭിപ്രായം തേടി

Loading...
  • 29
    Shares

യുവകവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ അധ്യാപിക ദീപാ നിശാന്തിനെതിരെ നടപടി എടുക്കുന്നത് കൊച്ചിൻ ദേവസ്വം ബോർഡ് ആലോചിക്കുന്നു. തൃശ്ശൂർ കേരള വർമ കോളജിലെ പ്രിൻസിപ്പാളിനോട് കൊച്ചിൻ ദേവസ്വം ബോർഡ് അഭിപ്രായം തേടിയിട്ടുണ്ട്.

അധ്യാപക സംഘടനയായ എകെപിസിടിഎയുടെ മാഗസിനിലാണ് മോഷ്ടിച്ച കവിത സ്വന്തം പേരിൽ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്. ശ്രീചിത്രനാണ് തനിക്ക് കവിത നൽകിയതെന്നാണ് ദീപാ നിശാന്ത് പറയുന്നത്. സ്വന്തം കവിത അല്ലെന്നുറപ്പുണ്ടായിട്ടും തിരുത്തലുകൾ വരുത്തി സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ ദീപ നിശാന്ത് കാണിച്ച താത്പര്യം അധ്യാപക സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നാണ് സംഘടന കരുതുന്നത്.

ദീപാ നിശാന്തിനെതിരെ നടപടി എടുക്കണമെന്ന് എകെപിസിടിഎ ആണ് കൊച്ചിൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടത്. കോളജ് യൂനിയന്റെ ഫൈൻ ആർട്‌സ് ഉപദേശക സ്ഥാനത്ത് നിന്ന് ദീപാ നിശാന്തിനെ നീക്കണമെന്നും അധ്യാപകർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിദ്യാർഥികൾ പറഞ്ഞാലേ മാറി നിൽക്കുവെന്ന നിലപാടിലാണ് ദീപാ നിശാന്ത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *