സ്‌കൂൾ കലോത്സവത്തിന് വിധി കർത്താവായി എത്തിയ ദീപാ നിശാന്തിനെതിരെ പ്രതിഷേധം; സംഘാടകർ സ്ഥലത്ത് നിന്ന് മാറ്റി

  • 5
    Shares

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വിധികർത്താവായി എത്തിയ ദീപാ നിശാന്തിനെതിരെ പ്രതിഷേധം. മലയാളം ഉപന്യാസ മത്സരത്തിന്റെ വിധി കർത്താവായിട്ടാണ് ദീപാ നിശാന്ത് എത്തിയത്. കവിത മോഷ്ടിച്ച് സ്വന്തം പേരിൽ കൊടുത്ത സംഭവത്തിൽ ദീപക്കെതിരെ ശക്തമായ പ്രതിഷേധമാണ് കലോത്സവ വേദിയിലും ഉയർന്നത്.

പ്രതിഷേധത്തെ തുടർന്ന് ദീപാ നിശാന്തിനെയും മറ്റ് രണ്ട് വിധികർത്താക്കളെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഇവിടെ വെച്ചാണ് മൂല്യനിർണയം നടത്തുന്നത്. എഴുത്തുകാരി, അധ്യാപിക എന്ന നിലയിലാണ് ദീപാ നിശാന്തിനെ വിധികർത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നും സംഘാടകസമിതി പ്രതികരിച്ചു

യുവകവി കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരിൽ അധ്യാപക സംഘടനാ മാഗസിനിൽ പ്രസിദ്ധീകരിച്ചതാണ് ദീപാ നിശാന്തിനെതിരെ പ്രതിഷേധത്തിന് കാരണം. എന്നാൽ ശ്രീചിത്രൻ അയാളുടെ കവിതയാണെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് ദീപാ നിശാന്ത് മോഷണത്തോട് പ്രതികരിച്ചിരുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *