പോലീസ് സംരക്ഷണയിൽ മൂല്യനിർണയം നടത്തി ദീപാ നിശാന്ത്; പ്രതിഷേധിച്ച ഒമ്പത് പേർ കസ്റ്റഡിയിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിധികർത്താവായി എത്തിയ ദീപാ നിശാന്ത് പ്രതിഷേധത്തെ തുടർന്ന പോലീസ് സംരക്ഷണയിൽ മൂല്യനിർണയം നടത്തി മടങ്ങി. കവിതാ മോഷണ വിവാദത്തെ തുടർന്നാണ് ദീപാ നിശാന്തിനെതിരെ കലോത്സവ വേദിയിൽ പ്രതിഷേധമുയർന്നത്.
കെ എസ് യു, യൂത്ത് കോൺഗ്രസ്, എബിവിപി പ്രവർത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് രചാന മത്സരങ്ങളുടെ മൂല്യനിർണയത്തിന്റെ വേദി മാറ്റിയിരുന്നു.