ബിജെപിയിൽ പോകില്ലെന്ന് രാഹുൽ ഗാന്ധിക്ക് ഉറപ്പുള്ളത് താനും ഇടതുപക്ഷവും ലാലുവും മാത്രമാണ്; വയനാട്ടിൽ അദ്ദേഹം മത്സരിക്കുമെന്ന് വിശ്വസിക്കുന്നില്ല

  • 24
    Shares

ബി ജെ പി യിൽ പോകില്ല എന്ന് രാഹുൽഗാന്ധിക്ക് ഉറപ്പുള്ളത് രാഹുൽ ഗാന്ധിയും ഇടതുപക്ഷവും ലാലുവും മാത്രമാണ്. വെറും സാമാന്യബുദ്ധിയെങ്കിലും ഉള്ള ഒരാളും ദേശീയതലത്തിൽ താൻ നേതൃത്വം നൽകുന്ന മുന്നണിയുടെ കൂടെ നിൽക്കും എന്ന് ഉറപ്പുള്ള പക്ഷത്തിനെതിരെ ചെന്ന് മത്സരിച്ചുകൊടുക്കില്ല. പരസ്പരവിശ്വാസത്തിന്റെ കടക്കൽ കത്തിവെക്കലാവും അത്. കേരളത്തിലെ കോൺഗ്രസ്സുകാർ ഒരു ഓളമുണ്ടാക്കാനും തങ്ങളുടെ ഗ്രൂപ്പ് യുദ്ധങ്ങളിൽ മേൽക്കൈ നേടാനും നടത്തുന്ന തൊട്ടിക്കളിക്കപ്പുറം രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് കരുതാൻ ഒരു ന്യായവുമില്ല. അദ്ദേഹം വയനാട്ടിൽ മത്സരിക്കുമെന്ന് ഞാൻ കരുതുന്നില്ല.

കോൺഗ്രസ്സിൽ ആരെയാണ് രാഹുൽഗാന്ധി വിശ്വസിക്കേണ്ടത്? അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫും ബി ജെ പി യും തമ്മിലാണ് മത്സരം എന്ന് പറഞ്ഞ് ചേക്കയിടം കിട്ടാതെ നടന്ന സംഘപരിവാറിന് ആദ്യമായി തെരഞ്ഞെടുപ്പുഗോദയിൽ ഇടമുണ്ടാക്കിക്കൊടുത്ത ഉമ്മൻചാണ്ടിയെയോ? നാഗ്പൂരിന്റെ കോൺഗ്രസ്സിനകത്തെ ഇൻവെസ്റ്റ്മെന്റായ ചെന്നിത്തലയെയോ? വാ പോയ കോടാലികളായ മുൻ പ്രസിഡണ്ട് ഹസനെയും നിലവിലെ പ്രസിഡണ്ട് മുല്ലപ്പള്ളിയെയോ? ബി ജെ പി യിലേക്ക് പോകാൻ ഒരു തോന്നലിന്റെ മാത്രം കുറവുള്ള വർക്കിങ് പ്രസിഡണ്ട് സുധാകരനെയോ?

സ്വന്തം പ്രഭാവം കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാവുന്ന സൗത്ത് ഇന്ത്യൻ സംസ്ഥാനം കർണ്ണാടകയാണ്. തമിഴ്നാട്ടിൽ നിന്നാൽ രാഹുലിന് ജയിക്കാം, പക്ഷേ ജയിപ്പിക്കാനൊന്നുമില്ല. കർണ്ണാടകയിൽ നിന്നാൽ ഒരു മൂന്നാല് സീറ്റ് പോരും. ബാംഗ്ലൂരിൽ എന്റെ മണ്ഡലത്തിലാണെങ്കിൽ, അവിടെ ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയില്ലെങ്കിൽ, ഒരു വോട്ട് എന്റെ വകയും കാണും.

അർണാബ് ഗോസ്വാമിയുടെ മുന്നിലിരുന്ന് വിയർത്ത പഴയ രാഹുൽഗാന്ധിയല്ല അയാൾ. കേൾക്കാനും വായിക്കാനും പഠിക്കാനും പറയാനും ക്ഷമ കാണിക്കുന്ന നെഹ്രുവിന്റെ – ഇന്ദിരാഗാന്ധിയുടെയല്ല – ഒരു പേരക്കുട്ടി അയാളിൽ വളർന്നുവരുന്നുണ്ട്. റഫേൽ കേസിലെ അദ്ദേഹത്തിന്റെ പെർഫോർമൻസ് കണ്ടാലറിയാം, സ്റ്റേയ്റ്റ്‌സ്മാൻഷിപ് – കേരളത്തിലെ കോൺഗ്രസ്സുകാരെപ്പോലെ കുത്തിത്തിരുപ്പല്ല – അയാൾ സാവധാനം വശപ്പെടുത്തി എടുക്കുന്നുണ്ട്.

രാഹുൽഗാന്ധിയെ പേടിയാണ് എന്നൊക്കെയാവും ഈപ്പറഞ്ഞതിനെ കേരളത്തിലെ കെ എസ് യു മൂത്ത് കോൺഗ്രസ്സായവർ വീരവാദമടിക്കുക. അത്രയേ അവർക്ക് തിരിയൂ. കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നതിനുശേഷമുള്ള സംഭവികാസങ്ങളിൽ ഉറക്കമൊഴിച്ചിരുന്ന എനിക്കറിയാവുന്ന മലയാളികൾ മുക്കാലും ലെഫ്റ്റിസ്റ്റുകളായിരുന്നു. കരുണാകരനെ മിസ് ചെയ്യും ചിലപ്പോൾ, പോയി കർണ്ണാടകയിൽ ആടിനിൽക്കുന്ന ഏതെങ്കിലും സീറ്റിൽ പോയി മത്സരിച്ച് ആ പരിസരം മുഴുവൻ കയ്യിലാക്കാൻ രാഹുലിനെ ഉപദേശിച്ചേനെ അദ്ദേഹം. ഈ കെ എസ് യു ക്കാർ കരുണാകരനെ വരെ മഹാനാക്കിക്കളഞ്ഞു.

പാൻ ഇന്ത്യാ പേഴ്‌സ്പക്റ്റീവ് പോയിട്ട് ഗ്രുപ്പിന്റെ അപ്പുറത്ത് രാഷ്ട്രീയം എന്താണെന്നറിയാത്ത ഈ പാഴ്ജന്മങ്ങളുടെ വാക്ക് കേട്ട് വയനാട്ടിൽ വന്ന് മത്സരിക്കണമെങ്കിൽ രാഹുൽഗാന്ധിയുടെ പേര് ശരിക്കും പപ്പു എന്നായിരിക്കണംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *