സ്ത്രീകൾക്ക് ശബരിമലയിൽ പ്രത്യേക സൗകര്യമൊരുക്കില്ലെന്ന് ദേവസ്വം ബോർഡ്

  • 9
    Shares

ശബരിമല വിഷയത്തിൽ വീണ്ടും നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്കായി ശബരിമലയിൽ പ്രത്യേക സൗകര്യമുണ്ടാകില്ല. നിലവിലെ സൗകര്യങ്ങളിൽ മുമ്പും സ്ത്രീകൾ ശബരിമലയിൽ വന്നിട്ടുണ്ട്. തുടർ നടപടികൾ ഹൈക്കോടതി നിർദേശമനുസരിച്ചായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പ്രത്യേക സൗകര്യമൊരുക്കുമെന്നായിരുന്നു മുമ്പ് ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. വിധി നടപ്പാക്കുന്നതിൽ പ്രത്യേക താത്പര്യമോ താത്പര്യമില്ലായ്മയോ ബോർഡിനില്ലെന്നും പതിനെട്ടാം പടിയിൽ വനിതാ പോലീസിനെ വിന്യസിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ സംബന്ധിച്ച് തന്ത്രി സമൂഹം പിതൃസ്ഥാനീയരാണ്. ശബരിമലയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ പരിഹാരം കണ്ടെത്താൻ ബാധ്യസ്ഥരാണ് അവരുമെന്ന് ഇടതുപക്ഷ സർക്കാർ നിയോഗിച്ച ബോർഡ് പ്രസിഡന്റ് പത്മകുമാർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *