ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിലിൽ ദുരൂഹത; പ്രസിഡന്റ് രാജിവെച്ച് ഇറങ്ങിപ്പോകണമെന്ന് ചെന്നിത്തല

  • 12
    Shares

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നിലപാട് മാറ്റിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലപാടിൽ മലക്കം മറിഞ്ഞതിൽ ഗൂഢാലോചനയുണ്ട്. ബോർഡ് പ്രസിഡന്റോ അംഗങ്ങളോ അറിയാതെ എങ്ങനെയാണ് അഭിഭാഷകൻ കോടതിയിൽ നിലപാട് എടുത്തതെന്നും ചെന്നിത്തല ചോദിച്ചു.

ബോർഡിന്റെ കരണം മറിച്ചൽ വിശ്വാസികളെ വേദനിപ്പിച്ചു. ബോർഡ് എടുക്കാത്ത തീരുമാനമാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞതെങ്കിൽ പ്രസിഡന്റ് രാജിവെച്ച് ഇറങ്ങിപ്പോകണം. ദേവസ്വം ബോർഡും സർക്കാരും വിശ്വാസികളെ മാനിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *