ശബരിമല വിധി: ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സാവകാശ ഹർജി നൽകും

  • 8
    Shares

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സാവകാശ ഹർജി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. വിധി നടപ്പാക്കാൻ സാവകാശം നൽകണമെന്ന അപേക്ഷ നൽകലാണിത്. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

എത്ര സാവകാശം വേണമെന്ന് ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടില്ല. എന്നാൽ കോടതി വിധി നടപ്പാക്കാൻ ബോർഡിന് സമയം ആവശ്യമാണ്. കഴിഞ്ഞ തവണ നട തുറന്നപ്പോൾ ശബരിമലയിലുണ്ടായ സംഭവവികാസങ്ങൾ സുപ്രീം കോടതിയിൽ ചൂണ്ടിക്കാണിക്കും. നാളെയോ തിങ്കളാഴ്ചയോ സുപ്രീം കോടതിയിൽ ഹർജി നൽകാനാണ് തീരുമാനം

പമ്പയിൽ പ്രളയത്തെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കൂടുതൽ വനഭൂമി അനുവദിക്കേണ്ടതായ കാര്യങ്ങൾ തുടങ്ങിയ കാര്യങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *