ദേവസ്വം മന്ത്രിയുമായി ചർച്ചക്കെത്തിയ ബിജെപി നേതാക്കൾ മുദ്രവാക്യം മുഴക്കി; പോലീസ് ഉടനെ കസ്റ്റഡിയിലെടുത്തു

Loading...
  • 12
    Shares

കാസർകോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ചക്കെത്തിയെ ബിജെപി നേതാക്കൾ ചർച്ചക്കിടെ ശരണം വിളിച്ചും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധിച്ചു. ഇതോടെ ബിജെപി ജില്ലാ പ്രസിഡന്റ് അടക്കം എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സഹകരണവാരാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കാഞ്ഞങ്ങാട് എത്തിയ മന്ത്രിയുമായി ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് നേരത്തെ അനുവാദം വാങ്ങിയിരുന്നു. ഗസ്റ്റ് ഹൗസിലാണ് പോലീസ് ചർച്ചക്ക് സൗകര്യം ചെയ്തത്.

ശബരിമല വിഷയം ചർച്ച ചെയ്യുന്നതിനിടെ ബിജെപി നേതാക്കൾ മന്ത്രിയോട് കയർക്കുകയും ഉടനെ ശരണം വിളി നടത്തുകയുമായിരുന്നു. ഡിവൈഎസ്പി പികെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടനെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, നേതാക്കളായ എ വേലായുധൻ, സുധാമ ഗോസാദ, പ്രേംരാജ്, മണിലാൽ, എൻ ബാബുരാജ്, രാജേഷ് കായ്ക്കാർ, പ്രദീപ് എം കുട്ടാക്കണി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *