യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി; നിരീക്ഷകസമിതിക്കെതിരെയും വിമർശനം

  • 8
    Shares

ശബരിമല ദർശനത്തിനെത്തിയ യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുവതികളുടെ ജീവൻ രക്ഷിക്കാനുള്ള ചുമതല പോലീസിനുണ്ട്. ഭക്തജനങ്ങൾ പ്രകോപിതരാണ്. അതുകൊണ്ട് മുന്നോട്ടുള്ള യാത്ര നല്ലതല്ലെന്ന് പോലീസ് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. ശബരിമലയിൽ സംഘർമുണ്ടാകാൻ പാടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

ശബരിമലയിൽ എത്ര കക്കൂസുകൾ ഉണ്ടെന്നുള്ള അന്വേഷണത്തിനല്ല ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. സ്ത്രീ പ്രവേശനമടക്കം ഉയർന്നുവന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാണ് നിരീക്ഷ സമിതിയെ നിയോഗിച്ചിരിക്കുന്നത്. അവർ ദേവസ്വം ബോർഡിന് നിർദേശങ്ങൾ നൽകണമെന്നും മന്ത്രി പറഞ്ഞു

ബലപ്രയോഗത്തിലൂടെ യുവതികളുമായി മുകളിലേക്ക് പോകേണ്ടെന്ന നിർദേശം സർക്കാർ പോലീസിന് നൽകിയിട്ടുണ്ട്. അതേസമയം പിൻമാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് യുവതികൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *