ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതിൽ നിയമതടസ്സമില്ലെന്ന് ഡിജിപി
കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമതടസ്സമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബെഹ്റ. അന്വേഷണ സംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീർച്ചയായും തീരുമാനമെടുക്കുമെന്ന് ഡിജിപി പറഞ്ഞു
അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. ബിഷപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും അറസ്റ്റ് ചെയ്യുന്നതിൽ നിയമതടസ്സമില്ല