മതം പറഞ്ഞും വിശ്വാസം പറഞ്ഞും ഐജിമാർക്കെതിരെ സൈബർ ആക്രമണം; കടുത്ത നടപടിയെന്ന് ഡിജിപി

  • 29
    Shares

ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ ചൊല്ലി തീവ്ര ഹിന്ദു സംഘടനകൾ അഴിച്ചുവിട്ട അക്രമങ്ങളെ ചെറുത്തത് അടക്കമുള്ള കാര്യങ്ങളിൽ കേരളാ പോലീസിലെ ഐജിമാരായ മനോജ് എബ്രഹാമിനും എസ് ശ്രീജിത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ദൗർഭാഗ്യകരമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംഘ്പരിവാറുകാരാണ് മതത്തിന്റെ പേരിൽ ഐജി മനോജ് എബ്രഹാമിനെതിരെയും വിശ്വാസത്തിന്റെ പേരിൽ എസ് ശ്രീജിത്തിനെതിരെയും ആക്രമണം നടത്തിയത്.

ഇത് ന്യായീകരിക്കാനാകില്ലെന്ന് ബെഹ്‌റ പറഞ്ഞു. ഇത്തരം സന്ദേശങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഒരു പോലീസുദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ലെന്ന് ബെഹ്‌റ പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *