ശബരിമലയിൽ വനിതാ പോലീസിനെ നിയോഗിക്കും; വിശ്വാസം വേറെ ജോലി വേറെ: ഡിജിപി ബെഹ്‌റ

  • 12
    Shares

ശബരിമലയിൽ തുലാമാസ പൂജക്ക് നട തുറക്കുമ്പോൾ സുരക്ഷക്കായി വനിതാ പോലീസീനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോലീസിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല. ജോലിയും വിശ്വാസവും രണ്ടാണ്. അഞ്ഞൂറോളം വനിതാ പോലീസുകാർക്ക് പരിശീലനം നൽകും. താത്പര്യമുള്ളവർക്ക് മുൻഗണന നൽകുമെന്നും ഡിജിപി അറിയിച്ചു

ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൂടുതൽ വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിക്കുമെന്നും ആവശ്യമെങ്കിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വനിതാ പോലീസുകാരെ സുരക്ഷക്കായി എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *