ദിലീപിനെ രക്ഷിക്കാൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം; എ.എം.എം.എയിലെ നടീനടൻമാർ നിരീക്ഷണത്തിൽ
നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടനയായ എ എം എം എ(ആക്ടേഴ്സ് ഓഫ് മലയാളം മൂവി അസോസിയേഷൻ) യിലെ ചിലർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇവരുടെ ഫോൺ നമ്പറുകൾ പോലീസ് നിരീക്ഷണത്തിലാണ്. സംഘടനയുടെ പൊതുയോഗത്തിന് മുമ്പുള്ള ദിവസങ്ങളിൽ കേസിലെ പ്രധാന സാക്ഷികളെ ദിലീപിന് വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചതായി മനോരമ റിപ്പോർട്ട് ചെയയ്ുന്നു
കേസിലെ 20 സാക്ഷികൾ സിനിമാ മേഖലയിൽ നിന്നുള്ളവരാണ്. ഇവരുടെ മൊഴികൾ കേസിൽ സുപ്രധാനമാണ്. ഇത് ദിലീപിന് അനുകൂലമാക്കാനുള്ള ശ്രമമാണ് എ എം എം എ നടത്തുന്നത്. സിനിമയിലെ പ്രമുഖ നടിയുടെ ഇപ്പോഴത്തെ നീക്കങ്ങളും പോലീസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സാക്ഷിവിസ്താരം എത്രയും വേഗം നടത്താനാണ് പ്രോസിക്യൂഷൻ ആരംഭിക്കുന്നത്. സാക്ഷികളായ നടിനടൻമാർക്ക് പ്രമുഖ താരങ്ങളുടെ സിനിമയിൽ സുപ്രധാന വേഷങ്ങളടക്കം ഓഫർ ചെയ്താണ് സ്വാധീനിക്കാൻ ശ്രമം. കൂടാതെ വൻ തുകയും ഓഫർ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ അഞ്ച് സിനിമകളുടെ നിർമാണം പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇതിൽ രണ്ട് സിനിമകളുടെ നിർമാണത്തിൽ ദിലീപിന് നേരിട്ട് പങ്കുണ്ട്. ഈ അഞ്ച് സിനിമകളിലും സാക്ഷികളായ നടിനടൻമാർ അഭിനയിക്കുന്നുണ്ടെന്നതാണ് ഇവയുടെ നിർമാണം നിരീക്ഷിക്കാൻ കാരണം