വിചാരണ വൈകിപ്പിക്കാനുള്ള കുടില തന്ത്രം; ദിലീപ് നൽകിയത് 11 ഹർജികൾ

  • 4
    Shares

നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ദീലിപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ എതിർത്ത് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. കേസ് വൈകിപ്പിക്കാനുള്ള പ്രതിയുടെ തന്ത്രമാണിതെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു.

അന്വേഷണം ശരിയായ ദിശയിലായിരുന്നു. കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയത്. കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. മജിസ്‌ട്രേറ്റ് കോടതി മുതൽ ഹൈക്കോടതി വരെ വിവിധ ആവശ്യങ്ങളുന്നയിച്ച് 11 ഹർജികളാണ് ദിലീപ് സമർപ്പിച്ചിരിക്കുന്നത്

കേസ് സംബന്ധിച്ച എല്ലാ രേഖകളും ദിലീപിന് നൽകി കഴിഞ്ഞതാണ്. പിന്നെയും ഒന്നിന് പുറകെ ഒന്നായി ഹർജികൾ നൽകുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാമ്. ദിലീപ് വിവിധ കോടതികളിൽ നൽകിയിരിക്കുന്ന ഹർജികളുടെ വിശദമായ പട്ടികയും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *