ദിലിപീനെയും അലൻസിയറെയും ഒഴിവാക്കി സിനിമാ പാരഡൈസോ ക്ലബ്ബിന്റെ പുരസ്‌കാര വോട്ടെടുപ്പ്

  • 19
    Shares

ലൈംഗികാരോപണ വിവാദത്തിൽ കുടുങ്ങിയ ദിലീപിനെയും അലൻസിയറെയും ഒഴിവാക്കി ചലചിത്രാസ്വാദകരുടെ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ്ബിന്റെ പുരസ്‌കാര വോട്ടെടുപ്പ്. മികച്ച നടൻമാർക്കായുള്ള പട്ടികയിൽ നിന്നാണ് ദിലിപീനെയും അലൻസിയറെയും ഒഴിവാക്കിയത്. മൂന്നാമത് സിപിസി അവാർഡിനുള്ള ഓൺലൈൻ വോട്ടിംഗ് ആരംഭിച്ചത് അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് ദിലീപിനെയും അലൻസിയറെയും ഒഴിവാക്കിയ കാര്യവും സിപിസി അറിയിച്ചത്.

തൊഴിൽ മേഖലകളിലെ ചൂഷകരും പീഡകരും പലപ്പോഴും പൊതുസമൂഹത്തിന് മുന്നിൽ കുറ്റക്കാരല്ലാതാകുന്നത് അവർ പ്രതിനിധീകരിക്കുന്ന കലയുടെ മികവും അതിലൂടെ നേടിയെടുത്ത ജനപ്രിയതയും കാരണമാണെന്ന് പ്രസ്താവനയിൽ സിപിസി പറയുന്നു. നിങ്ങളുടെ തെറ്റുകൾ നിങ്ങൾ എത്ര വലിയവനായാലും തിരിഞ്ഞു കൊത്തിയിരിക്കുമെന്ന് ചൂഷണത്തിന് സ്വന്തം അധികാരത്തെ, ജനപ്രിയതയെ മുതലെടുക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണരൂപം

ഡിയർ സിപിസിയൻസ്

സീ പി സി സിനി അവാർഡ്‌സ് പോളിങ് ആരംഭിക്കാൻ വൈകുന്നതിന് ആദ്യം തന്നെ ക്ഷമചോദിക്കുന്നു .ട്രയൽ റൺ പൂർത്തിയാക്കി ഇന്ന് വൈകുന്നേരം തന്നെ പോളിംഗ് സൈറ്റ് ഏവർക്കുമായി തുറക്കുന്നതാണ്. അതിനുമുൻപ് നിർണായകമായ ഒരു വിഷയത്തിൽ സീ.പി.സിയുടെ നിലപാട് പ്രസ്താവിക്കാനുദ്ദേശിക്കുകയാണ്…

ഏതാനും വർഷങ്ങൾക്ക് മുൻപ് നമ്മൾ സീ.പി.സി സിനിമ അവാർഡ്സ് ആരംഭിക്കുന്നത് മലയാള സിനിമയെ ,അതിന്റെ വിവിധ മേഖലകളെ കൂടുതൽ കാര്യക്ഷമമായി വിശകലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ മലയാളസിനിമയിൽ സംഭവിച്ച പോസിറ്റിവുകളെ വിശകലനത്തിലധിഷ്ഠിതമായ തെരഞ്ഞെടുപ്പിലൂടെ പ്രസ്താവിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഏതൊരു മേഖലയും മികച്ചതാക്കുന്നതിൽ പോസിറ്റിവുകളെ കണ്ടെത്തുന്നതുപോലെ തന്നെ അല്ലെങ്കിൽ അതിനേക്കാളേറെ പ്രധാനമാണ് അതിന്റെ നെഗെറ്റിവുകളെ കൃത്യമായി തിരിച്ചറിയുന്നതും അടയാളപെടുത്തുന്നതും. അതിനാലാണ് സിനിമയെന്ന തൊഴിലിടത്തിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളുടെ ,ചൂഷണങ്ങളുടെ ഭീകരതയും വളരെ പ്രാധാന്യത്തോടെ ചർച്ചക്കുവെക്കാൻ നമ്മൾക്ക് കഴിഞ്ഞത്.

സിനിമയടക്കമുള്ള തൊഴിൽമേഖലകളിലെ ചൂഷകരും പീഡകരും പലപ്പോഴും പൊതു സമൂഹത്തിനു മുന്നിൽ കുറ്റക്കാരല്ലാതാവുന്നത് അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ നിസാരവൽക്കരിക്കപ്പെടുന്നത് അവർ പ്രതിനിധീകരിക്കുന്ന കലയുടെ മികവും അതിലൂടെ അവർ നേടിയെടുത്ത ജനപ്രിയതയും കാരണമാണ്.

ചൂഷണം ചെയ്യപ്പെട്ട വ്യക്തി അനുഭവിക്കുന്ന വേദന അവിടെ ‘സിനിമയെ സിനിമയായി മാത്രം കാണുക ‘എന്ന നിലനില്പില്ലാത്ത വാദത്തിൽ തട്ടി അവസാനിക്കുകയാണ്. പക്ഷെ കാലം എല്ലാക്കാലവും ചൂഷകർക്കൊപ്പമായിരിക്കില്ല എന്നുതന്നെയാണ് ചരിത്രം തെളിയിക്കുന്നത്. ഇതിന്റെ നിരവധി ഉദാഹരങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. ചൂഷകരിൽ നിന്നും തിരിച്ചെടുക്കപ്പെട്ട പുരസ്‌കാരങ്ങളുടെ രൂപത്തിൽ ,ഒഴിവാക്കലൂകളുടെ രൂപത്തിൽ …

ഇവയൊക്കെ ഒരു ആരംഭമാണ്. നിങ്ങളുടെ തെറ്റുകൾ, നിങ്ങളിനി എത്ര വലിയവനായാലും തിരിഞ്ഞുകൊത്തിയിരിക്കുമെന്ന് ചൂഷണത്തിന് സ്വന്തം അധികാരത്തെ സ്ഥാനത്തെ, ജനപ്രിയതയെ ഒക്കെ മുതലെടുക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണ്.

മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച് ഗ്രൂപ്പിൽ വന്ന ചർച്ചകളും ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയാണ് പ്രസ്താവിക്കുന്നത്.

ആയതിനാൽ കുറ്റാരോപിതരായ ദിലീപ് ,അലൻസിയർ എന്നിവരെ സീ.പി.സി സിനി അവാർഡ്സിന്റെ അന്തിമ പോൾലിസ്റ്റിൽനിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.

ഇവരുൾപ്പെട്ട സിനിമകൾ തിരഞ്ഞെടുപ്പുകളിൽ നിന്നും ഒഴിവാക്കിയിട്ടില്ല. സാമൂഹിക-പാരിസ്ഥിതിക-രാഷ്ട്രീയ നിലപാടുകൾ ഉള്ള സിനിമാ സ്‌നേഹികളുടെ ഒരു കൂട്ടായ്മയായാണ് നമ്മൾ നിലനിന്ന്‌പോന്നിട്ടുള്ളത്. ആ നിലനിൽപ്പിന് ഇത്തരമൊരു തീരുമാനം കൂടുതൽ ബലമേവുമെന്നും CPC യുടെ വളർച്ചയിലും പുരോഗതിയിലും പ്രധാന മാർഗദർശികളായ മാന്യമെമ്പർമാരുടെ പൂർണപിന്തുണയുണ്ടാവുമെന്നാണ് പ്രതീക്ഷ.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *