ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം നീഗൂഢമെന്ന് നടൻ പി ബാലചന്ദ്രൻ; താരസംഘടന കുരുക്കിൽ

  • 29
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതി ദീലീപിനെ താരസംഘടനയായ എഎംഎംഎയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കൂടുതൽ സിനിമാ താരങ്ങൾ രംഗത്ത് വരുന്നതോടെ നേതൃത്വം പ്രതിസന്ധിയിൽ. ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് നടിമാരാണ് എഎംഎംഎയിൽ നിന്ന് ആദ്യം രാജി വെച്ച് പുറത്തുപോയത്. ഇതിന് പിന്നാലെ കൂടുതൽ പേർ പരസ്യപ്രതികരണങ്ങളുമായി രംഗത്തുവരികയായിരുന്നു

നടൻ പി ബാലചന്ദ്രന്റെ പ്രതികരണമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം നിഗൂഢമായ ചർച്ചയ്ക്ക് ശേഷമായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പി ബാലചന്ദ്രൻ തുറന്നടിച്ചു. അപ്പോൾ തന്നെ പ്രതികരിക്കാൻ സാധിക്കാതെ പോയതിൽ പശ്ചാത്താപമുണ്ട്. ധാർമികവിരുദ്ധമായ നടപടികളോട് യോജിക്കാനാകില്ല. മുറിവേൽക്കുന്ന സ്ത്രീത്വത്തോടൊപ്പം എന്നുമുണ്ടാകുമെന്നും ബാലചന്ദ്രൻ പറയുന്നു

സഹപ്രവർത്തകയെ കൊട്ടേഷൻ കൊടുത്ത് ആക്രമിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചെടുത്ത സംഭവം വലിയ വിവാദമാകുന്ന സാഹചര്യത്തിലാണ് എ എം എം എ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. കൂടുതൽ പേർ പ്രതികരണവുമായി രംഗത്തുവരുന്നതിന് മുമ്പ് തന്നെ യോഗം ചേരാനാണ് തീരുമാനം. സംഗതികൾ തിരിച്ചടിക്കുന്നത് കണ്ട ദിലീപ് സ്വയം തടിയൂരാനായി സംഘടനയിലേക്കില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *